സ്കൂട്ടറിൽ കെഎസ്ആർടിസി ബസിടിച്ച് ലോഡ്ജ് ഉടമ മരിച്ചു, അപകടം മുമ്പ് മകൾ മരിച്ച സ്ഥലത്ത് വെച്ച്







 
കോട്ടയം: സ്കൂട്ടറിൽ കെഎസ്ആർടിസി ബസിടിച്ച് ലോഡ്ജ് ഉടമ മരിച്ചു. ഇന്നലെ രാത്രിയുണ്ടായ അപകടത്തിലാണ് മ്യാലിൽ എം.കെ.ജോസഫ് (77) മരിച്ചത്. 

 എംസി റോഡിൽ തെള്ളകം ജംക്‌ഷനിൽ കെഎസ്ആർടിസി സൂപ്പർഫാസ്റ്റ് ബസും സ്കൂട്ടറും തമ്മിലിടിച്ചാണ് അപകടമുണ്ടായത്. ജോസഫിന്റെ മകൾ 37 വർഷങ്ങൾക്കു മുൻപ് അപകടത്തിലപ്പെട്ടു ഇതേ സ്ഥലത്ത് വെച്ചാണ് മരിച്ചതെന്ന് ബന്ധുക്കൾ പറഞ്ഞു.

റിട്ട. സർവേ സൂപ്രണ്ടും ജോയ്സ് ലോഡ്ജ് ഉടമയുമാണ്. 1985ൽ ജോസഫിന്റെ മകൾ ജോയ്സ് റോഡ് കടക്കുന്നതിനിടെ കാറിടിച്ചാണു മരിച്ചത്.

വീട്ടിൽനിന്ന് കാരിത്താസ് ജംക്‌ഷനിലെ ലോഡ്ജിലേക്ക് പോകുന്നതിനിടെയാണ് അപകടത്തിൽ പെട്ടത്. തൃശൂർ–പത്തനാപുരം സൂപ്പർഫാസ്റ്റ് ബസ് മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടെ സ്കൂട്ടറിൽ ഇടിക്കുകയായിരുന്നു.
Previous Post Next Post