പാലാ: ഏറ്റുമാനൂർ പൂഞ്ഞാർ ഹൈവേയിൽ പുലിയന്നൂരിൽ കാണിക്ക മണ്ഠപത്തിന് സമീപം കാറും - ഓട്ടോ റിക്ഷയും കൂട്ടിയിടിച്ചാണ് ഓട്ടോ യാത്രക്കാരൻ മരിച്ചത്.
ഓട്ടോ യാത്രക്കാരൻ മേവട കുന്നപ്പള്ളിയിൽ കെ.ജെ ജോസഫ് (78) ആണ് മരിച്ചത്.
രാവിലെ പാലാ ചെത്തിമറ്റത്തിന് സമീപം ബസും ബൈക്കും കൂട്ടിയിടിച്ച് കണ്ണൂർ സ്വദേശി ജോയൽ ജോബി മരിച്ചിരുന്നു.
സുഹൃത്തിനൊപ്പം സഞ്ചരിച്ച ജോയലിന്റെ ബൈക്ക് ബസ്സുമായി കൂടിയിടിക്കുകയും, ഇടിയുടെ ആഘാതത്തിൽ ജോയൽ റോഡിലേക്ക് തെറിച്ചു വീഴുകയുമായിരുന്നു.
ബസിനടിയിൽപ്പെട്ട യുവാവിന്റെ തലയിലൂടെ ബസ്സിന്റെ ചക്രം കയറി ഇറങ്ങി. ജോയൽ തൽക്ഷണം മരിച്ചു.