ഒരു ‘പാൽത്തു ജാൻവർ’ പ്രണയകഥ: ആദ്യ സിനിമയിലെ നായികയെ തന്നെ ജീവിതസഖിയാക്കി യുവ സംവിധായകൻ



തിരുവല്ല : പാല്‍തു ജാന്‍വര്‍ സിനിമ വന്‍ വിജയമായതിനു പിന്നാലെ ചിത്രത്തിലെ നായികയെ തന്നെ ജീവിതസഖിയാക്കി സംവിധായകന്‍. നടി ശ്രുതി സുരേഷും സംവിധായകന്‍ സം​ഗീത് പി രാജനുമാണ് വിവാഹിതരായത്. തിരുവല്ല ശ്രീ വല്ലഭ ക്ഷേത്രത്തില്‍ വച്ച്‌ അടുത്ത ബന്ധുക്കളുടെ സാന്നിധ്യത്തില്‍ വളരെ ലളിതമായാണ് വിവാഹം നടന്നത്. ഇരുവരുടേതും പ്രണയവിവാഹമാണ്.

സോഷ്യല്‍ മീഡിയയിലൂടെ ശ്രുതി തന്നെയാണ് വിവാഹവാര്‍ത്ത പുറത്തുവിട്ടത്. ‘ജസ്റ്റ് മാരീഡ്’ എന്ന ക്യാപ്ഷനോടെയാണ് താരം വിവാഹ വീഡിയോ പങ്കുവെച്ചത്. ചുവന്ന ത്രെഡ് വര്‍ക്കോഡു കൂടിയ വെള്ള ധാവണിയായിരുന്നു ശ്രുതിയുടെ വേഷം. ക്രീം കുര്‍ത്തയും മുണ്ടുമാണ് സം​ഗീത് അണിഞ്ഞിരുന്നത്.


Previous Post Next Post