തന്റെ മകനേക്കാൾ മാർക്ക് വാങ്ങിയതിൽ വിദ്വേഷം, ഒടുവിൽ കൊലപാതകം ; അമ്മ അറസ്റ്റിൽ


പുതുച്ചേരി : തന്റെ മകനേക്കാൾ മാർക്ക് വാങ്ങിയ വിദ്വേഷത്തിൽ മകൻറെ സഹപാഠിയെ അമ്മ വിഷം നൽകി കൊലപ്പെടുത്തി. കാരക്കൽ നെഹ്‌റു നഗറിലെ സ്വകാര്യ സ്കൂളിലെ എട്ടാം ക്ലാസുകാരനായ ബാലാമണികണ്ഠൻ എന്ന കുട്ടിയെയാണ് ഇത്തരത്തിൽ കൊലപ്പെടുത്തിയത്. ജ്യൂസ് പാക്കറ്റിൽ വിഷം കലർത്തിയ ശേഷം സ്കൂളിലെ സുരക്ഷാ ജീവനക്കാരൻ മുഖേന കുട്ടിക്ക് നൽകുകയായിരുന്നു ഇപ്പോൾ അറസ്റ്റിലായ സ്ത്രീ.

ഇന്നലെ ക്ലാസ് കഴിഞ്ഞ് വീട്ടിലെത്തിയ ബലമാണികണ്ഠൻ ഛർദിച്ച് അവശനാവുകയായിരുന്നു. തുടർന്ന് കുഴഞ്ഞുവീണ കുട്ടിയെ ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വിഷം ഉള്ളിൽ ചെന്നിട്ടുണ്ടെന്ന് ഡോക്ടർമാർ അറിയിച്ചതിനെ തുടർന്നുള്ള അന്വേഷണത്തിലാണ് കൂടുതൽ വിവരങ്ങൾ പുറത്തായത്. കുട്ടിയുടെ ബന്ധുവെന്ന് പറഞ്ഞ് വന്ന സ്ത്രീയാണ് ജ്യൂസ് നൽകിയതെന്ന് സുരക്ഷാജീവനക്കാരൻ മൊഴി നൽകുകയും ചെയ്തതോടെ വീട്ടമ്മയെ അറസ്റ്റ് ചെയ്യുകയായിരുന്നു.
Previous Post Next Post