പാമ്പാടി : പാമ്പാടിയെ നോട്ടമിട്ട് കഞ്ചാവ് മാഫിയ ! പാമ്പാടി പൊത്തൻപുറത്ത് കഞ്ചാവ് പിടികൂടി , വെള്ളൂർ മേഖലകളിലും കഞ്ചാവ് മാഫിയ വിളയാട്ടമെന്ന് നാട്ടുകാർ പാമ്പാടിയിൽ പല പ്രദേശങ്ങളിലും കഞ്ചാവ് ഉപയോഗം ശക്തമാകുന്ന അവസരത്തിൽ പാമ്പാടി എക്സൈസും പോലീസും പരിശോധന ശക്തമാക്കി കഴിഞ്ഞ ദിവസം പൊത്തൻപുറം കിളിമല ഭാഗത്തു നിന്നും 20 വയസ്സുകാരനെ കഞ്ചാവുമായി എക്സൈസ് പിടികൂടുക, ഉണ്ടായി, ഈ പ്രദേശത്തെ സ്വകാര്യ വ്യക്തിയുടെ പറമ്പിലെ മൈതാനത്താണ് ലഹരി ഉപയോഗം കണ്ടെത്തിയത് സ്ഥല ഉടമ ഗ്രൗണ്ട് അടച്ചു 8 ഗ്രാം കഞ്ചാവാണ് പിടിച്ചെടുത്തത് യുവാവിനെ പിന്നീട് ജാമ്യത്തിൽ വിട്ടു വെള്ളൂർ മേഖലയിൽ കഞ്ചാവ് മാഫിയ പിടിമുറുക്കിയതായി നാട്ടുകാരും പാമ്പാടിക്കാരൻ ന്യൂസിനോട് പറഞ്ഞു ലഹരി ഉപയോഗം കണ്ട ഉടൻ തന്നെ പാമ്പാടി പോലീസിലോ ,എക്സൈസിലോ വിവരം അറിയിക്കാം വിവരം നൽകുന്നവരുടെ പേര് രഹസ്യമായി സൂക്ഷിക്കും, അതേസമയം കുറ്റിക്കൽ പ്രദേശത്തും ലഹരി ഉപയോഗം ഉണ്ടെന്ന് റിപ്പോർട്ടുകൾ ഉണ്ട്
പാമ്പാടിയെ നോട്ടമിട്ട് കഞ്ചാവ് മാഫിയ ! പാമ്പാടി പൊത്തൻപുറത്ത് കഞ്ചാവ് പിടികൂടി , വെള്ളൂർ മേഖലകളിലും കഞ്ചാവ് മാഫിയ വിളയാട്ടമെന്ന് നാട്ടുകാർ പരിശോധന ശക്തമാക്കി എക്സൈസും പോലീസും
ജോവാൻ മധുമല
0
Tags
Pampady News