മൂന്നാറിൽ വീണ്ടും കടുവയുടെ ആക്രമണം; മേയാൻ വിട്ട പശുവിനെ ആക്രമിച്ചു


ഇടുക്കി: മൂന്നാറിൽ വീണ്ടും കടുവയുടെ ആക്രമണം. കടലാർ ഈസ്റ്റ് ഡിവിഷനിലാണ് സംഭവം. മേയാൻ വിട്ട പശുവിനെയാണ് കടുവ ആക്രമിച്ചത്. 10 പശുക്കളെ കൊന്ന നയ്മക്കാടിന് 6 കിലോമീറ്റർ അകലെയാണ് ആക്രമണം ഉണ്ടായത്. അഞ്ചു പശുക്കളെ മേയാൻ വിട്ടിരുന്നു. അതിലൊരെണ്ണത്തിനെയാണ് ആക്രമിച്ചത്. കാലാർ ഈസ്റ്റ് ഡിവിഷനിൽ കൂട് സ്ഥാപിയ്ക്കുമെന് വനം വകുപ്പ് അറിയിച്ചു. നയ്മക്കാട് കഴിഞ്ഞദിവസങ്ങളിൽ കടുവയുടെ ആക്രമണത്തില്‍ പത്തു കന്നുകാലികൾ ചത്തിരുന്നു. രണ്ട് വർഷത്തിനിടെ 100 ലധികം കന്നുകാലികൾ മേഖലയിൽ, വന്യമൃഗ ആക്രമണത്തിൽ കൊല്ലപ്പെട്ടിട്ടുണ്ട്. കടലാർ, ലാക്കാട് എസ്റ്റേറ്റ് മേഖലകളിലും കടുവ ശല്യം പതിവായി ഉണ്ടാകാറുണ്ട്. മൂന്നാർ രാജമല നെയ്മക്കാട് മേഖലയിലെ ജനവാസ കേന്ദ്രങ്ങളിലിറങ്ങി വളർത്തുമൃഗങ്ങളെ കൊല്ലുന്ന കടുവയെ പിടികൂടാനുള്ള ശ്രമം തുടരുന്നു. കടുവയെ കണ്ടെത്തുന്നതില്‍ പരിശീലനം നേടിയ വിദഗ്ദരായ ഉദ്യോഗസ്ഥരുടെ സഹായതോടെ പിടികൂടാനുള്ള നീക്കമാണ് ഇപ്പോള്‍ പുരോഗമിക്കുന്നത്. നെയ്മക്കാട് ഭാഗത്ത് നാലിടങ്ങളിലായി കടുവയെ പിടികൂടാനായി കൂടു വെച്ചെങ്കിലും കടുവ ഒരിടത്തും കുടുങ്ങിയില്ല. വനപാലകർ നെയ്മക്കാട് ഭാഗത്ത് ക്യംപ് ചെയ്ത് തെരച്ചിൽ നടത്തുന്നുണ്ടെങ്കിലും ഇതുവരെ കടുവയെ പിടികൂടാൻ സാധിച്ചിട്ടില്ല. കടുവയുടെ ആക്രമണം പതിവായതോടെ തോട്ടം മേഖല ഭീതിയിലാണ്. വന്യ മൃഗ ആക്രമണം പതിവാകുന്നതിൽ പ്രതിഷേദിച്ച് കഴിഞ്ഞ ദിവസം നാട്ടുകാർ മൂന്നാർ ഉദുമൽപേട്ട അന്തർസംസ്ഥാന പാത ഉപരോധിച്ചിരുന്നു.

Previous Post Next Post