വെബ് ഡെസ്ക് : ഉണ്ണുമ്ബോഴും ഉറങ്ങുമ്ബോഴും എന്തിനേറെ പറയുന്നു ടോയ്‌ലറ്റില്‍ പോകുമ്ബോള്‍ വരെ ഫോണിന്റെ അകമ്ബടി കൂടിയേ തീരൂ എന്ന സ്ഥിതിയായിയാണ് ഇപ്പോൾ രോഗവാഹകരായ ബാക്ടീരിയകളുടെ കേന്ദമാണ് ബാത്ത്‌റൂമും ടോയ്‌ലറ്റുകളും. ഇവിടെ ഫോണ്‍ കൊണ്ടുപോകുന്ന വഴി രോഗാണുക്കളെ ഫോണിലേക്ക് ക്ഷണിക്കുകയാണ് ചെയ്യുന്നത്.
സാധാരണയായി ടോയ്‌ലെറ്റില്‍ പോകുമ്ബോള്‍ ഫോണ്‍ വെയ്‌ക്കുന്ന ടോയ്ലറ്റിന്റെ വാതില്‍, ലോക്ക്, ടാപ്പ്, ഫ്‌ളഷ്, ഹാന്‍ഡ് വാഷ് തുടങ്ങിയ ഇടങ്ങളില്‍ എല്ലാം ബാക്ടീരിയ ഉണ്ട്. സോപ്പിട്ട് കൈ കഴുകിയാല്‍ പോലും ഈ ബാക്ടീരിയ നശിക്കില്ല.
ടോയ്ലറ്റ് ഒരു പ്രാവിശ്യം ഉപയോഗിച്ചാല്‍ അതിന്റെ ബാക്ടീരിയകള്‍ ആറടി ദൂരം വരെ ഉണ്ടാകുമെന്നാണ് വിദഗ്ധര്‍ പറയുന്നത്.
ഇ-കോളി, സാല്‍മൊണല്ല, ഷിഗെല്ല, മെഴ്സ, സ്ട്രെപ്ടോകോകസ് തുടങ്ങിയ ബാക്ടീരിയകള്‍ കാരണം ഹെപ്പറ്റൈറ്റിസ് എ, വയറിളക്കം തുടങ്ങിയ അസുഖങ്ങള്‍ പിടിപെടാനുള്ള സാധ്യത നാലിരട്ടിയാക്കുന്നു.
ടോയ്‌ലറ്റില്‍ ഫോണ്‍ കൊണ്ടുപോകുന്ന നാലില്‍ ഒരാള്‍ക്ക് പകര്‍ച്ചവ്യാധികള്‍ എളുപ്പത്തില്‍ പിടിപെടുന്നതായും പഠനങ്ങള്‍ സൂചിപ്പിക്കുന്നു.