ജോയൽ മോറിസൺ എന്നയാളാണ് ടിക്ടോക്കിൽ ഈ വീഡിയോ ഷെയർ ചെയ്തിരിക്കുന്നത്. സാക്രമെന്റോയിലെ സെന്റ് ജോസഫ് കാത്തലിക് സെമിത്തേരിയിൽ വച്ചാണ് ജോയൽ കല്ലറയിൽ നിന്നും പുറത്തേക്ക് നീണ്ടുനിൽക്കുന്ന മുടി കണ്ടത്. ആദ്യമായി ആ കാഴ്ച കണ്ടപ്പോൾ ഞാൻ ഞെട്ടിപ്പോയിയെന്ന് ജോയൽ പറയുന്നു.
‘ആദ്യം ഇതെന്താണ് എന്ന് മനസിലായില്ലെങ്കിലും സൂക്ഷിച്ച് നോക്കിയപ്പോൾ മനുഷ്യന്റെ മുടി കല്ലറയിൽ നിന്നും പുറത്തേക്ക് വരുന്നതാണ് എന്ന് മനസിലായി. 100 വർഷമെങ്കിലും പഴക്കമുണ്ട് ഈ കല്ലറയ്ക്ക്. കാലപ്പഴക്കം കൊണ്ടും മറ്റും പലയിടങ്ങളിലും വിള്ളലുകളും പൊട്ടലുകളും ഉണ്ട്. അതുവഴി പാഞ്ഞുനടക്കുന്ന പല മൃഗങ്ങളും കല്ലറകൾക്ക് കേടുപാടുകൾ വരുത്തുകയാണ്,’
ആദ്യത്തെ പേടിയും ഞെട്ടലും മാറിയപ്പോൾ താൻ പിന്നെ ആലോചിച്ചത് മരിച്ചവരുടെ കുടുംബക്കാരെ കുറിച്ചാണെന്ന് ജോയൽ പറയുന്നു സെമിത്തേരി ശരിക്ക് പരിപാലിക്കപ്പെടുന്നില്ലെന്നും അതുവഴി മരിച്ചവരും അവരുടെ കുടുംബവും അവഹേളിക്കപ്പെടുകയാണെന്നും ജോയൽ വ്യക്തമാക്കി.
ജോയൽ ടിക്ടോക്കിൽ പങ്കുവെച്ച വീഡിയോയിലെ ദൃശ്യങ്ങളോട് പ്രതികരിച്ച് നിരവധി പേരാണ് കമന്റുകളുമായി എത്തിയത്.