കോട്ടയത്ത് എം സി റോഡിൽ ബൈക്കും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവാവിന് ദാരുണാന്ത്യം


മാന്നാനം കെ ഇ കോളജ് ഡിഗ്രി വിദ്യാർത്ഥി ചെങ്ങളം സൗത്ത് വാഴക്കൂട്ടത്തിൽ അനീഷ് ആർ ചന്ദ്രന്റെ മകൻ അരവിന്ദാണ് മരിച്ചത്.
എം സി റോഡിൽ നാട്ടകം മറിയപ്പള്ളിക്കും വില്ലേജ് ഓഫീസിനും ഇടയിലുള്ള വളവിൽ വൈകിട്ട് ആറ് മണിയോടെ ആയിരുന്നു അപകടം.
ചങ്ങനാശ്ശേരി ഭാഗത്ത് നിന്നും കോട്ടയം ഭാഗത്തേക്ക് വരികയായിരുന്നു അപകടത്തിൽപ്പെട്ട ബൈക്ക്.
ഈ സമയം എതിർദിശയിൽ നിന്നും എത്തിയ ഐഷർ ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു.
സംഭവത്തിൽ ചിങ്ങവനം പോലീസ് കേസെടുത്തു.
Previous Post Next Post