പത്തനംതിട്ട നഗരത്തിൽ വൻ തീപിടുത്തം.

പത്തനംതിട്ട : നഗരമദ്ധ്യത്തിൽ വൻ തീപിടുത്തം. നിരവധി കടകൾ കത്തി നശിച്ചു.
       പത്തനംതിട്ട സിവിൽ സ്റ്റേഷന് സമീപത്തെ ചിപ്സ് കടയിലെ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായത്. തുടർന്ന് സമീപത്തെ കടകളിലേക്കും തീ പടരുകയായിരുന്നു. അഗ്നി രക്ഷാസേനയുടെ മൂന്ന് യൂണിറ്റ് എത്തി തീ നിയന്ത്രണ വിധേയമാക്കി. തിരക്കേറിയ പ്രദേശത്ത് വലിയ ജനാവലിയും തടിച്ചുകൂടിയിട്ടുണ്ട്.

Previous Post Next Post