പാകം ചെയ്യുന്നിടത്ത് നായകളും പൂച്ചകളും…വനിത-ശിശു ആശുപത്രി കാന്റീൻ പൂട്ടിച്ചു



ആലപ്പുഴ: ജില്ലയിൽ ഭക്ഷ്യസുരക്ഷയുമായി ബന്ധപ്പെട്ട് ഭക്ഷ്യസുരക്ഷാവിഭാഗം നടത്തിവരുന്ന പരിശോധനയിൽ കടപ്പുറത്തെ വനിത-ശിശു ആശുപത്രി കാന്റീൻ പൂട്ടിച്ചു. കുട്ടികളും ഗർഭിണികളുമടങ്ങുന്നവർ കഴിക്കുന്ന ഭക്ഷണം വൃത്തിഹീനമായ സാഹചര്യത്തിൽ പാകംചെയ്യുന്നതായി പരാതി ലഭിച്ചതിനെത്തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കാന്റീൻ പൂട്ടിച്ചത്.

പരിശോധനയിൽ ഭക്ഷണം പാകംചെയ്യുന്നതും ഭക്ഷണപദാർഥങ്ങൾ സൂക്ഷിക്കുന്നതുമടക്കം വൃത്തിയില്ലാത്ത സാഹചര്യത്തിലാണെന്ന് ഉദ്യോഗസ്ഥർ കണ്ടെത്തി. ഭക്ഷണം പാകംചെയ്യുന്നിടത്തും പാത്രം കഴുകുന്നിടത്തുമെല്ലാം നായ്ക്കൾ, പൂച്ചകൾ, കാക്കകൾ, മറ്റു പക്ഷികൾ അടക്കമുള്ളവയെ കണ്ടെത്തി. തുടർന്നു കാന്റീൻ താത്കാലികമായി പൂട്ടുന്നതിനും പിഴയടയ്ക്കുന്നതിനും നോട്ടീസ് നൽകി.
Previous Post Next Post