കൊച്ചിയില്‍ അഞ്ചുതരം ലഹരിമരുന്ന് പിടികൂടി; ഗര്‍ഭിണിയായ യുവതിയടക്കം മൂന്ന് പേര്‍ പിടിയിൽ


 
 കൊച്ചി : കൊച്ചിയില്‍ അഞ്ചുതരം ലഹരിമരുന്നുമായി ഗർഭിണിയായ യുവതിയടക്കം മൂന്ന് പേര്‍ പിടിയില്‍. എംഡിഎംഎ, ഹഷീഷ്, കഞ്ചാവ്, എല്‍എസ്ഡി സ്റ്റാംപ്, നൈട്രോസ്പാം ഗുളിക എന്നിവയാണ് പിടിച്ചത്. 

ആലുവ സ്വദേശികളായ സനൂപ്, നൗഫല്‍, അപര്‍ണ എന്നിവരെ കസ്റ്റഡിയില്‍ എടുത്തു. നഗരത്തിലെ ഹോട്ടലില്‍ മുറിയെടുത്തായിരുന്നു ഇടപാട്. 

ഗര്‍ഭിണിയായ യുവതിക്ക് ചികിത്സ തേടാന്‍ വേണ്ടിയാണ് മുറിയെടുക്കുന്നതെന്നാണ് ഹോട്ടല്‍ ഉടമയെ അറിയിച്ചത്.

 ഡിസിപിയുടെ നിര്‍ദേശമനുസരിച്ച്് കൊച്ചി സിറ്റിയിലെ ഹോട്ടലുകളിലും ഓയോ റൂമുകളിലും നടത്തിയ പരിശോധനയിലാണ് ഇവരെ പിടികൂടിയത്. രണ്ടാഴ്ചയായി ഇടപ്പള്ളി ആശുപത്രിക്ക് സമീപത്തെ ഹോട്ടലിലാണ് ഇവര്‍ മുറിയെടുത്തത്. 

ഇന്നലെ നടന്ന പരിശോധനയില്‍ സംശയം തോന്നിയ ചേരാനെല്ലൂര്‍ എസ്‌ഐ ഇന്ന് വീണ്ടും നടത്തിയ പരിശോധനയിലാണ് മൂന്ന് പേരും പിടിയിലായത്. പിടിയിലായ അപര്‍ണ ആറ് മാസം ഗര്‍ഭിണിയാണ്. നൗഫല്‍ യൂബര്‍ ടാക്‌സി ഡ്രൈവറാണ്. ഇവര്‍ ലഹരി വസ്തുക്കള്‍ ഉപയോഗിക്കുന്നവരാണെന്നും പൊലീസ് പറഞ്ഞു.

 ആശുപത്രിയ്ക്ക് സമീപത്തെ ഹോട്ടലില്‍ പരിശോധന ഉണ്ടാകില്ലെന്നതിന്റെ അടിസ്ഥാനത്തിലാണ് ഇവര്‍ ഇവിടെ മുറിയെടുത്തുതെന്നും അപര്‍ണയ്ക്കും സനൂപിനും എതിരെ നേരത്തെയും കേസുകള്‍ ഉള്ളതായി പൊലീസ് പറഞ്ഞു.
Previous Post Next Post