ജീപ്പുമായി അഭ്യാസപ്രകടനം.. നിയന്ത്രണം വിട്ടു തലകീഴായി മറിഞ്ഞു, പോലീസ് കേസെടുത്തു

കൊച്ചി: കൊച്ചിയിൽ അഭ്യാസപ്രകടനത്തിനിടെ ജീപ്പ് തലകീഴായി മറിഞ്ഞു. ഫോർട്ടു കൊച്ചി പരേഡ് മൈതാനിയിൽ വൈകീട്ട് മൂന്നരയോടെയാണ് അപകടമുണ്ടായത്. വണ്ടി ഓടിച്ചിരുന്ന കൊച്ചി സ്വദേശി മൈക്കിൾ ബിനീഷിനെതിരെ പൊലീസ് കേസെടുത്തു. വണ്ടി അതിവേഗം വളച്ചെടുക്കുന്നതിനിടെ തലകീഴായി മറിയുകയായിരുന്നുവെന്നാണ് വിവരം. വാഹനത്തിലുണ്ടായിരുന്നവർക്ക് കാര്യമായ പരിക്കില്ല. പൊലീസ് സംഭവ സ്ഥലത്തെത്തി പരിശോധന നടത്തി.
Previous Post Next Post