വീട്ടമ്മയെ തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി


അമ്പലപ്പുഴ: തോട്ടപ്പള്ളിയിൽ വീട്ടമ്മയെ തീ പൊള്ളലേററ്റ് മരിച്ച നിലയിൽ കണ്ടെത്തി.പുറക്കാട് പഞ്ചായത്ത് ഏഴാം വാർഡിൽ സന്ധ്യ ഭവനിൽ സന്ധ്യ (39) നെയാണ് മുറിയിൽ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്ന് രാവിലെ 8 ഓടെ തൊഴിലുറപ്പിൻ്റെ രജിസ്റ്ററിൽ ഒപ്പിട്ടിട്ട് തിരിച്ചു വന്ന അമ്മ സരസ്വതിയാണ് ആദ്യം കണ്ടത്.വിവരം അറിഞ്ഞ് അമ്പലപ്പുഴ സി.ഐ ദ്വിജേഷിൻ്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘവും, ഫോറസിക് വിദഗ്ദരും എത്തി പരിശോധനക്കു ശേഷം ഇൻക്വസ്റ്റ് തയ്യാറാക്കിയ മൃതദേഹം ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. സംഭവ സമയത്ത് സന്ധ്യ മാത്രമെ വീട്ടിൽ ഉണ്ടായിരുന്നുള്ളു.അച്ഛൻ ചെല്ലപ്പനും പണിക്കുപോയിരുന്നു. മുതുകുളത്തുള്ള ഭർത്താവിൻ്റെ വീട്ടിൽ നിന്നും രണ്ടു ദിവസം മുൻപാണ് സന്ധ്യ തോട്ടപ്പള്ളിയിലെ സ്വന്തം വീട്ടിലെത്തിയത്. മുറിയിൽ നിന്നും മണ്ണെണ്ണ കുപ്പിയുടെ അടപ്പും, തീപ്പട്ടിയും പൊലീസ് കണ്ടെടുത്തു. മുറിയിലെ പെഡസ്റ്റൽ ഫാനും , കട്ടിലും കത്തിയനിലയിലായിരുന്നു. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം.ഭർത്താവ്: ഉദയ പ്രഭു .മക്കൾ: അതുല്യപ്രഭു, ആദിത്യ പ്രഭു .
Previous Post Next Post