കോട്ടയത്ത് ഒളിവിൽ കഴിഞ്ഞിരുന്ന പ്രതി ഉൾപ്പെടെ പിടിയിൽ 100 പേർ കരുതൽ തടങ്കലിൽ സംസ്ഥാനമൊട്ടാകെ പോലീസ്‌ നടത്തിയ സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായിട്ടായിരുന്നു നടപടി


കോട്ടയം: സംസ്ഥാനമൊട്ടാകെ പോലീസ്‌ നടത്തിയ സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി കോട്ടയം ജില്ലയിൽ ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്കിന്റെ നേതൃത്വത്തിൽ വ്യാപക പരിശോധന നടന്നു.

ഗുണ്ടകൾക്കെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കുന്നതിന്റെ ഭാഗമായാണ് പരിശോധന നടത്തിയത്. 185 ഓളം ഗുണ്ടകളെ പരിശോധിക്കുകയും,100 ഓളം പേരെ കരുതൽ തടങ്കലിൽ പാർപ്പിക്കുകയും ചെയ്തു.
കൂടാതെ 43 ഓളം പേർക്കെതിരെ വാറണ്ട് പുറപ്പെടുവിക്കുകയും ചെയ്തു. സ്ഥിരം കുറ്റവാളികളായ രണ്ട് പേർക്കെതിരെ കാപ്പാ നിയമനടപടി സ്വീകരിക്കുകയും, മരങ്ങാട്ടുപള്ളി സ്റ്റേഷനിൽ ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിയെ പിടികൂടുകയും ചെയ്തു.
Previous Post Next Post