ആഡംബര ജീവിതത്തിനായി സ്‌പെയര്‍പാര്‍ട്‌സ് കട കുത്തി തുറന്ന് പണം മോഷ്ടിച്ച യുവാക്കളെ പോലീസ് അറസ്റ്റു ചെയ്തു പിടിയിലായത് 19നും 21 നും ഇടയിൽ പ്രായം ഉള്ളവർ


ഇടുക്കി: ആഡംബര ജീവിതത്തിനായി ഉടുമ്പന്‍ചോലയിലെ സ്‌പെയര്‍പാര്‍ട്‌സ് കട കുത്തി തുറന്ന് പണം മോഷ്ടിച്ച നാലു യുവാക്കളെ പോലീസ് അറസ്റ്റു ചെയ്തു. ഉടുമ്പന്‍ചോല സ്വദേശികളായ സൂര്യ (19), ഗോകുലം കൃഷ്ണൻ (20), കഞ്ഞിക്കാലയം കോളനി അങ്കാളിശ്വരൻ (21), മേട്ടകിൽ അരുൺകുമാർ എന്നിവരാണ് അറസ്റ്റിലായത്.

സ്‌പെയര്‍പാര്‍ട്‌സ് കടയ്ക്ക് അകത്ത് കയറിയ പ്രതികള്‍, മേശയില്‍ സൂക്ഷിച്ചിരുന്ന അയ്യായിരത്തിലധികം രൂപയാണ് അപഹരിച്ചത്. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിനൊടുവില്‍ പൊലീസ് നായ പ്രതികളുടെ വീട്ടിലെത്തിയതോടെയാണ് അറസ്റ്റ് ചെയ്തത്. രണ്ടാം പ്രതി ഗോകുലിന്റെ വീട്ടിൽ നിന്നും 4500 രൂപയും ഒന്നാം പ്രതി സൂര്യയുടെ വീട്ടിൽ നിന്നും 610 രൂപയും ഉൾപ്പെടെ 5110 രൂപയും കണ്ടെടുത്തു.
Previous Post Next Post