അമ്പലപ്പുഴ: പാചകത്തിനിടെ ഗ്യാസ് ചോർന്ന് തീ പടർന്നു. പുന്നപ്ര തെക്കുപഞ്ചായത്ത് ഏഴാം വാർഡിൽ വാരിടിതയ്യിൽ വീട്ടിൽ വാടകക്കാരായ അനിൽ – ബീന ദമ്പതികളുടെ വീട്ടിലാണ് ഗ്യാസ് ചോർന്ന് തീ പടർന്നത്. വൈകിട്ട് 6: 30ഓടെ പാചകം ചെയ്യുന്നതിനായി ഗ്യാസ് സ്റ്റൗ കത്തിച്ചപ്പോഴാണ് തീ പടർന്നത്. ഗ്യാസ് സ്റ്റൗവിലും സമീപത്തെ മേശയിലും വിട്ടുപകരണങ്ങളിലും തീ പടർന്നതോടെ സമീപവാസികൾ ഓടി എത്തി വെള്ളം ഒഴിച്ച് തീ അണച്ചു. വിവരം അറിഞ്ഞ് അഗ്നി ശമന സേന എത്തിയെങ്കിലും റോഡിൻ്റെ വീതി കുറവ് തടസമായി. അമ്പലപ്പുഴ ലതാ ഗ്യാസ് ഏജൻസിയുടെ ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ്റെ ഗ്യാസ് സിലിണ്ടറിനാണ് തീപിടിച്ചത്. വൈകിട്ട് 6 മണിക്കാണ് ആണ് ഗ്യാസ് സിലിണ്ടർ ഏജൻസിയിലെ ജീവനക്കാരൻ മാറ്റിവെച്ചത്. ഏജൻസിയുടെ അനാസ്ഥയാണ് തീപടരാൻ കാരണമായതെന്നാണ് നാട്ടുകാർ പറയുന്നത്. തീ പടർന്നതോടെ
അനിലും, ബീനയും രണ്ടു മക്കളും വീടിനു പുറത്തേക്ക് ഓടി രക്ഷപ്പെട്ടു.