ഇരവിപുരം: അഞ്ചുവയസുള്ള പെൺകുട്ടിയോട് ലൈംഗികാതിക്രമം കാട്ടിയ വയോധികൻ അറസ്റ്റിൽ. ഇരവിപുരം കയ്യാലയ്ക്കൽ അനുഗ്രഹ നഗർ 82-ൽ റംസിയാ മൻസിലിൽ എ. അഷറഫാണ് (61) പിടിയിലായത്. പോക്സോ നിയമപ്രകാരം ആണ് ഇയാളെ അറസ്റ്റ് ചെയ്തത്.
കുട്ടി ലൈംഗികാതിക്രമം മാതാവിനോട് പറയുകയും ചൈൽഡ് വെൽഫെയർ കമ്മിറ്റി മുമ്പാകെ പരാതി അറിയിക്കുകയുമായിരുന്നു. ഇരവിപുരം സ്റ്റേഷനിൽ ചൈൽഡ് വെൽഫെയർ കമ്മിറ്റിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്ത് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.
ഇരവിപുരം ഇൻസ്പെക്ടർ അജിത്തിന്റെ നേതൃത്വത്തിൽ എസ്.ഐമാരായ അരുൺഷാ, ജയേഷ്, എസ്.സി.പി.ഒമാരായ രാജീവ്, ശോഭ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്തു.