കോട്ടയം : മകനെ സ്കൂളിൽ വിട്ട് മടങ്ങിയ പിതാവ് കുഴഞ്ഞുവീണ് മരിച്ചു. തെള്ളകം വരിക്കാനിക്കുഴി ടോം വർഗീസ് [49] ആണ് മരിച്ചത്. സംസ്കാരം വ്യാഴാഴ്ച വൈകിട്ട് 3.30 ന് പാറമ്പുഴ ബെത് ലഹോം പള്ളിയിൽ.
തെള്ളകം ഹോളിക്രോസ് സ്കൂളിലെ വിദ്യാർത്ഥിയായ മകനെ സ്കൂളിൽ വിട്ട് മടങ്ങുന്നതിനിടെ ഇന്നലെ രാവിലെ 10 മണിയോടെയായിരുന്നു സംഭവം.
ഇന്നലെ ടോം വർഗീസിൻ്റെ വിവാഹ വാർഷികം ആഘോഷിച്ചതിന് പിന്നാലെയാണ് അവിചാരിതമായ ദുരന്തം.