നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളം ഇന്ന് സ്വര്‍ണ്ണം കടത്താന്‍ ശ്രമിച്ചത് ക്യാപ്സ്യൂള്‍ രൂപത്തിലാക്കി മലദ്വാരത്തിൽ ഒളിപ്പിച്ച്.
വ്യത്യസ്ത കേസുകളിലായി മൂന്ന് യാത്രക്കാരിൽ
നിന്നായി മൂന്ന് കിലോഗ്രാമിലധികം സ്വർണമാണ് ഇന്ന് പിടികൂടിയത്.
രാവിലെ ജിദ്ദയിൽ നിന്നുള്ള വിമാനത്തിൽ എത്തിയ രണ്ട് യാത്രക്കാരിൽ നിന്നുമാണ് ആദ്യം സ്വർണം പിടികൂടിയത്.
പിന്നീട് 900 ഗ്രാം സ്വർണമാണ് അവസാനം പിടികൂടിയത്.
കസ്റ്റംസ് വിഭാഗം നടത്തിയ പരിശോധനയിലാണ് സ്വർണം കണ്ടെത്തിയത്.
മലപ്പുറം സ്വദേശി അഹമ്മദാണ് 900 ഗ്രാം സ്വർണം കടത്താൻ ശ്രമിച്ചത്. ദുബൈയിൽ നിന്നുള്ള യാത്രക്കാരനായിരുന്നു ഇയാൾ.
ജിദ്ദയിൽ നിന്നെത്തിയ യാത്രക്കാരനായ പാലക്കാട് സ്വദേശി ഫസലാണ് രാവിലെ 1.059 കിലോ സ്വർണവുമായി പിടിയിലായത്.
ദുബൈയിൽ നിന്നെത്തിയ മലപ്പുറം സ്വദേശി മുഹമ്മദ് ഫാസിറാണ് പിടിയിലായ മറ്റൊരാൾ. 1.15 കിലോ സ്വർണമാണ് ഇയാളുടെ പക്കലുണ്ടായിരുന്നത്.
കാപ്സ്യൂൾ രൂപത്തിലാക്കി മലദ്വാരത്തിൽ ഒളിപ്പിച്ചാണ് മൂന്ന് പേരും സ്വർണം കൊണ്ടുവന്നത്.