ആലപ്പുഴ: ബൈക്കും ലോറിയും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ചു. ദേശീയപാത ചേർത്തല പ്രൊവിഡൻസ് ജംക്‌ഷനു സമീപം ഇന്നലെ അർധരാത്രിയിലാണ് അപകടം. ചേർത്തല നഗരസഭ പതിനെട്ടാം വാർഡ് കുറ്റിപ്പുറത്ത് തങ്കരാജിന്റെയും രമയുടെയും മകൻ അനന്തരാജ് ( 26 ) ആണ് മരിച്ചത്. അനന്തരാജും സുഹൃത്ത് അക്ഷയും സഞ്ചരിച്ച ബൈക്കിൽ ലോറി ഇടിക്കുകയായിരുന്നു. അനന്തരാജിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. പരുക്കറ്റ സുഹൃത്ത് കളവംകോട് പാടത്ത് അക്ഷയ് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.