വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേതാവായിരുന്ന ടി നസുറുദീൻ സാഹിബിന്റെ ഒന്നാം ചരമവാർഷികം പാമ്പാടി യൂണിറ്റ് സമുചിതമായി ആചരിച്ചു.


പാമ്പാടി : കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റായി സംഘടനയെ  32 വർഷക്കാലം  നയിച്ച   നസുറുദ്ദീൻ സാഹിബ് അനുസ്മരണം പാമ്പാടിയിൽ നടന്നു അദ്ദേഹം വ്യാപാരികൾക്കും , സംഘടനയ്ക്കും വേണ്ടി ചെയ്ത ത്യാഗങ്ങളെയും , പ്രവർത്തനങ്ങളെയും അനുസ്മരിച്ചു കൊണ്ട് പാമ്പാടി വ്യാപാര ഭവനിൽ രക്ഷാധികാരി ചെറിയാൻ ഫിലിപ്പ് പതാക ഉയർത്തി തുടർന്ന് പ്രസിഡന്റ് ശ്രീ ഷാജി പി മാത്യു വിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന അനുസ്മരണ യോഗത്തിൽ ടി നസുറുദിന്റെ ഫോട്ടോയ്ക്കു മുമ്പിൽ പുഷ്പാർച്ചന നടത്തി ജനറൽ സെക്രട്ടറി കുര്യൻ സക്കറിയ, ട്രഷറർ ശ്രീകാന്ത് കെ പിള്ള , താലൂക്ക് സെക്രട്ടറി ജോർജ്ജ് കുട്ടി M ജോർജ്ജ്, യൂത്ത് വിംഗ് പ്രസിഡന്റ് നിതിൻ തര്യൻ, വനിതാ വിംഗ് പ്രസിഡന്റ് ഷേർലി തര്യൻ , യൂത്ത് വിംഗ് ജില്ലാ വൈസ് പ്രസിഡന്റ് രാജീവ് എസ് , പി.ജി ബാബു, സണ്ണി മയൂര, ബൈ ജു ജോസഫ് , സുധാകരൻ എസ്.പി ,എന്നിവർ അനുസ്മരണ പ്രസംഗം നടത്തി.
Previous Post Next Post