പതിനാറുകാരിയുടെ നഗ്‌നചിത്രം ഇന്റർനെറ്റിൽ പ്രചരിപ്പിച്ച കേസ്; പിതൃസഹോദര പുത്രൻ റിമാന്റിൽ

മലപ്പുറം: പതിനാറുകാരിയുടെ നഗ്‌നചിത്രം ഇന്റർനെറ്റിൽ പ്രചരിപ്പിച്ച കേസിൽ അറസ്റ്റിലായ ബന്ധുവിനെ മഞ്ചേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി റിമാന്റ് ചെയ്തു. പെൺകുട്ടിയുടെ പിതൃസഹോദര പുത്രനാണ് പ്രതി. 2020ൽ പ്രതി പെൺകുട്ടിക്ക് മെഗാ ആപ് എന്ന ആപ്ലിക്കേഷൻ പരിചയപ്പെടുത്തി.സുരക്ഷിതമായ ആപ്പ് ആണെന്ന് പറഞ്ഞ ഇയാൾ ആപ്ലിക്കേഷൻ പെൺകുട്ടിയുടെ മൊബൈലിൽ ഇൻസ്റ്റാൾ ചെയ്തു നൽകി. തുടർന്ന് ആപ്പിൽ യൂസർനെയിമും പാസ്വേഡും സെറ്റ് ചെയ്തു കൊടുത്തു. യുവാവ് പറഞ്ഞതനുസരിച്ച് കുട്ടി തന്റെ നഗ്‌ന ചിത്രങ്ങൾ ആപ്പിലേക്ക് അപ്‌ലോഡ്‌ ചെയുകയായിരുന്നു.ഫെബ്രുവരി അഞ്ചിന് ഈ ചിത്രങ്ങൾ ഒരു ടെലഗ്രാം ഗ്രൂപ്പിൽ കുട്ടിയുടെ സഹപാഠി കണ്ടു. പ്ലസ് വൺ വിദ്യാർത്ഥിനിയായ പെൺകുട്ടി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ എടവണ്ണ പൊലീസ് കേസെടുത്ത് പ്രതിയെ അറസ്റ്റ് ചെയ്തു. മജിസ്ട്രേറ്റ് സിതാര ഷംസുദ്ദീൻ പ്രതിയെ ഈ മാസം 25 വരെ റിമാന്റ് ചെയ്ത് മഞ്ചേരി സബ് ജയിലിലേക്കയച്ചു.
Previous Post Next Post