അഞ്ചാംക്ലാസുകാരിയെ കയറിപ്പിടിച്ചു.. പുറത്തുപറഞ്ഞാല്‍ കൊല്ലുമെന്ന് ഭീഷണി… അധ്യാപകന്‍ പിടിയിൽ

വണ്ടൂര്‍: അഞ്ചാംക്ലാസുകാരിയെ കയറിപ്പിടിക്കുകയും പുറത്തുപറഞ്ഞാല്‍ കൊല്ലുമെന്നു ഭീഷണിപ്പെടുത്തുകയും ചെയ്ത കേസില്‍ അധ്യാപകന്‍ അറസ്റ്റിൽ. വണ്ടൂര്‍ തച്ചുണ്ണിക്കുന്ന് സ്വദേശി കുന്നുമ്മല്‍ഹൗസില്‍ സവാഫി (29) ആണ് പിടിയിലായത്.

മൊബൈല്‍ ഫോണ്‍ ഓഫ് ചെയ്ത് രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതിയെ സി.ഐ.ഇ. ഗോപകുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പിടികൂടിയത്. കഴിഞ്ഞ മൂന്നിനാണ് കേസിനാസ്പദമായ സംഭവം. സംഭവത്തിനുശേഷമുള്ള ദിവസങ്ങളില്‍ കുട്ടി സ്‌കൂളില്‍ പോയിരുന്നില്ല. പിന്നീട് സ്‌കൂളിലെത്തിയ കുട്ടിയോട് അധ്യാപിക കാര്യം അന്വേഷിച്ചതോടെയാണ് വിവരം പുറത്തറിഞ്ഞത്. പ്രഥമാധ്യാപകന്റെ പരാതിയില്‍ കഴിഞ്ഞ ദിവസം പ്രതിയെ പിടികൂടി. കേസെടുത്ത വിവരമറിഞ്ഞതോടെ പ്രതി ഫോണ്‍ ഓഫ് ചെയ്തു. പോക്‌സോ വകുപ്പ് പ്രകാരമാണ് അറസ്റ്റ്.
Previous Post Next Post