കണ്ണൂർ: കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെ ഉദ്യോഗസ്ഥനെ കഴുത്തറുത്ത് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയ എന്‍ഐഎ കേസിലെ തടവുകാരനെതിരേ കേസെടുത്തു.
നാറാത്ത് സ്വദേശി മുഹമ്മദിനെതിരേയാണ് കണ്ണൂര്‍ ടൗണ്‍ പൊലീസ് കേസെടുത്തത്.
വെള്ളിയാഴ്ച ഉച്ചയോടെയായിരുന്നു ഭീഷണി. ഐഎസ് ബന്ധത്തിന്‍റെ പേരില്‍ യുഎപിഎ ചുമത്തിയ തടവുകാരനാണ് ഇയാൾ. ജയിലിലെ അതീവ സുരക്ഷാ സംവിധാനമുള്ള പത്താം ബ്ലോക്കിലാണ് ഇയാളെ പാര്‍പ്പിച്ചിരിക്കുന്നത്.