ചെങ്ങന്നൂരിൽ സ്‌കൂളിനുമേലെ മരം കടപുഴകി വീണു… വിദ്യാര്‍ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും പരുക്ക്

ചെങ്ങന്നൂർ: സ്‌കൂള്‍ കെട്ടിടത്തിനു മുകളിലേക്ക് മരംവീണ് രണ്ട് വിദ്യാര്‍ഥികള്‍ക്കും അധ്യാപികയ്ക്കും പരിക്ക്. കിഴക്കേനട സര്‍ക്കാര്‍ യു.പി. സ്‌കൂളിലാണ് അപകടമുണ്ടായത്. കുട്ടികളെ വിളിക്കാനെത്തിയ രണ്ട് രക്ഷിതാക്കള്‍ക്കും നിസ്സാര പരിക്കേറ്റിട്ടുണ്ട്. ഓടിട്ട സ്‌കൂള്‍ കെട്ടിടത്തിനു മുകളിലേക്ക് വലിയ മരം കടപുഴകി വീഴുകയായിരുന്നു. ക്ലാസ് വിട്ടതിനു ശേഷമാണ് മരം വീണത്. അതിനാല്‍ വലിയ ദുരന്തം വഴിമാറി. സംഭവസമയം അവിടെ കളിക്കുകയായിരുന്ന രണ്ട് കുട്ടികളുടെ തലയ്ക്ക് ഓടിന്റെ കഷ്ണം കൊണ്ടാണ് പരിക്കേറ്റത്. രണ്ടുപേരുടെയും തലയ്ക്ക് തുന്നലിട്ടു.

സ്‌കൂളിനു ഭീഷണിയായി വളര്‍ന്ന മരം മുറിക്കാന്‍ നേരത്തേതന്നെ നഗരസഭയോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ നഗരസഭ ഇക്കാര്യത്തില്‍ നടപടിയെടുക്കുന്നത് നീണ്ടുപോവുകയായിരുന്നുവെന്നാണ് ആക്ഷേപം.

Previous Post Next Post