നഗരവാസികളെ ശ്വാസം മുട്ടിച്ച് കൊച്ചിയിൽ രാസവാതക ചോർച്ച. കളമശേരി, കാക്കനാട്, ഇടപ്പള്ളി, കുസാറ്റ് മേഖലകളിൽ പാചകവാതകത്തിനു സമാനമായ രൂക്ഷഗന്ധം പടർന്നു.


കൊച്ചി∙ നഗരവാസികളെ ശ്വാസം മുട്ടിച്ച് രാസവാതക ചോർച്ച. കളമശേരി, കാക്കനാട്, ഇടപ്പള്ളി, കുസാറ്റ് മേഖലകളിൽ പാചകവാതകത്തിനു സമാനമായ രൂക്ഷഗന്ധം പടർന്നു. അദാനി കമ്പനിയുടെ ഗ്യാസ് പൈപ്പുകളിലെ
അറ്റകുറ്റപ്പണിക്കിടെ ഉണ്ടായ ചോർച്ചയാണ് കാരണം. രാത്രി ഗന്ധം രൂക്ഷമായതോടെ പലർക്കും ദേഹാസ്വാസ്ഥ്യം ഉണ്ടായി. പാചകവാതകത്തിനു ഗന്ധം നൽകുന്ന ടെർട്ട് ബ്യൂട്ടൈൽ മെർക്കപ്റ്റൺആണ് ചോർന്നത്. രൂക്ഷഗന്ധം
ഒഴിച്ചാൽ മറ്റ് അപകടസാധ്യതയില്ലെന്ന് കമ്പനി അധികൃതർ അറിയിച്ചു.
Previous Post Next Post