പാലാ: പാലാ മേലുകാവ് ഞീഴൂരിൽ
മദ്യലഹരിയിലുണ്ടായ സംഘർഷത്തിൽ ഗൃഹനാഥൻ കൊല്ലപ്പെട്ടു.മേലുകാവ് പാണ്ടിയമ്മാൻ മഞ്ഞമ്പറയിൽ കുഞ്ഞുമോൻ (55) എന്നയാളാണ് മരിച്ചത്.
ശനിയാഴ്ച രാത്രിയോടെ അയൽവാസികളായ രണ്ടു പേർ ചേർന്ന് കുഞ്ഞുമോനെ മർദിക്കുകയായിരുന്നു.നാട്ടുകാർ വിവരം അറിയിച്ചതോടെ പോലീസ് എത്തുകയും കുഞ്ഞുമോനെ തൊടുപുഴയിലെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു.
എന്നൽ സ്ഥിതി ഗുരുതരമായതിനെ തുടർന്ന് ഇയാളെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ രാത്രി എത്തിച്ചെങ്കിലും പുലർച്ചെ ഒന്നരയോടെ മരണം സംഭവിച്ചു.ഉച്ചയോടെ
പോസ്റ്റ് മോർട്ടം നടക്കും.