കോഴിക്കോട് : രാഹുൽ ഗാന്ധിയുടെ അയോഗ്യത വിഷയത്തിൽ മുഖ്യമന്ത്രിയുടെ പ്രസ്താവന അങ്ങേയറ്റം പരിഹാസ്യം ആണെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ.
വലിയ വാശിയോടെ ആണ് ഇടത് നേതാക്കളുടെ പ്രസ്താവന. മോദി വിരോധം കാരണം ഒരു സമുദായത്തെ മുഴുവൻ അവഹേളിക്കുന്ന പ്രസ്താവനയാണ് രാഹുൽ നടത്തിയത്.
നടപടിക്ക് പിന്നിൽ രാഷ്ട്രീയം ഇല്ല. രാഹുലിന്റെ അപ്പീൽ മേൽ കോടതി തള്ളിയാൽ വയനാട് ജനത സന്തോഷിക്കും.
വയനാടിന് വേണ്ടത് നല്ല ഒരു ജന പ്രതിനിധിയെ ആണെന്നും രാജ്യത്തെ കുറിച്ച് കള്ളം പറയുന്ന ആളാണ് രാഹുൽ എന്നും സുരേന്ദ്രൻ പറഞ്ഞു.
ഗാന്ധി കുടുംബം രാജ്യത്തെ നിയമങ്ങൾക്ക് അതീതരല്ല.
രാഹുലിന്റെ പേരിൽ വേവലാതി ഉണ്ടെങ്കിൽ ഇടതുപക്ഷം വയനാട്ടിൽ എതിർ സ്ഥാനാർത്ഥിയെ നിർത്തേണ്ടെന്നും ബി ജെ പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ കോഴിക്കോട്ട് മാധ്യമങ്ങളോട് പറഞ്ഞു.