മോദി സമുദായത്തെ അപമാനിച്ച കേസ്; രാഹുൽ ​ഗാന്ധി കുറ്റക്കാരൻ; രണ്ട് വർഷം തടവ് ശിക്ഷ വിധിച്ച് സൂറത്ത് കോടതി.

സൂറത്ത്: ഗുജറാത്തിലെ മാനനഷ്ടക്കേസിൽ വയനാട് എംപി രാഹുൽ ​ഗാന്ധിക്ക് വൻ തിരിച്ചടി. മാനനഷ്ടക്കേസിൽ രാഹുൽ ​ഗാന്ധി കുറ്റക്കാരനാണെന്ന് കോടതി വിധി. രണ്ട് വർഷം തടവ് ശിക്ഷയാണ് രാഹുൽ ​ഗാന്ധിക്ക് വിധിച്ചത്. 


മോദി സമുദായത്തിനെതിരെ നടത്തിയ അപകീർത്തിപരമായ പരാമർശത്തിലാണ് രാഹുൽ ​ഗാന്ധി കുറ്റക്കാരനാണെന്ന് തെളിഞ്ഞത്. സൂറത്ത് സിജെഎം കോടതിയുടേതാണ് വിധി. 2019-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി കർണാടകയിലെ

കോലാറിൽ നടന്ന റാലിയിലാണ് മോദി സമുദായത്തെ രാഹുൽ ​ഗാന്ധി അപമാനിച്ചത്.

ബിജെപി നേതാവ് പൂർണേഷ് മോദിയാണ് കോടതിയിൽ കേസ് നൽകിയത്. എല്ലാ കള്ളന്മാർക്കും എങ്ങനെയാണ് മോദി സമുദായത്തിൽ നിന്നു വരുന്നത് എന്നായിരുന്നു രാഹുലിന്റെ പരാമർശം. 2019 ഏപ്രിൽ 13-നാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയ
ലക്ഷ്യം വച്ചുകൊണ്ട് രാഹുൽ ഗാന്ധി മോദി സമുദായത്ത അപമാനിച്ചത്

📌പരാമർശം ഇങ്ങനെ 
" എല്ലാ കള്ളന്‍മാരുടെയും പേരിൽ മോദി എന്നുണ്ട്. നീരവ് മോദി, ലളിത് മോദി, നരേന്ദ്ര മോദി. എന്താണ് ഈ കള്ളന്മാർക്കെല്ലാം മോദി എന്നു പേരു വരുന്നത്. ഇനിയും തിരഞ്ഞാൽ കൂടുതൽ മോദിമാരുടെ പേരുകൾ പുറത്തുവരും’-...
എന്നായിരുന്നു രാഹുലിന്റെ പരാമർശം. രാഹുലിന്റെ പരാമർശം മോദി എന്നു പേരുള്ള എല്ലാവരെയും അപമാനിക്കുന്നതിനു തുല്യമാണ് എന്നും, തനിക്കും വ്യക്തിപരമായി മാനഹാനി ഉണ്ടാക്കുന്നതാണെന്നും ചൂണ്ടിക്കാണിച്ചാണ് 
രാഹുൽ ഗാന്ധിയുടെ പ്രസ്താവനയ്‌ക്കെതിരെ പൂർണേഷ് മോദി കോടതിയെ സമീപിച്ചത്.
Previous Post Next Post