അമ്മയും മകളും വീട്ടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ

ഹരിപ്പാട് : അമ്മയും മകളും വീട്ടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ. തൃക്കുന്നപ്പുഴ പ്രണവം നഗറിന് കിഴക്ക് കള്ളിക്കാടൻ തറയിൽ സുരേഷിൻ്റെ ഭാര്യ ശുഭയും (അമ്പിളി – 54 ) മകൾ അഞ്ജു ( രേവതി – 34) എന്നിവരാണ് ബുധനാഴ് വൈകിട്ട് ഏഴ് മണിയോടെ രണ്ട് മുറികളിലായി തൂങ്ങി മരിച്ച നിലയിൽ കണ്ടത്.
ശുഭയുടെ ഭർത്താവ് സുരേഷ് കുമാർ വീട്ടിൽ നിന്ന് പുറത്തു പോയി തിരികെ എത്തിയപ്പോഴാണ് ഇവരെ തൂങ്ങിയ നിലയിൽ കണ്ടത്. അയൽവാസികൾ ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. രേവതിയുടെ ഭർത്താവ് ഷിജു. മൃതദേഹം ഹരിപ്പാട് താലൂക്ക് ആശുപത്രി മോർച്ചറിയിൽ.
Previous Post Next Post