അമ്പലപ്പുഴ: വിവാഹ വാർഷിക ദിവസം രാത്രി ഭക്ഷണം കഴിഞ്ഞ് മടങ്ങിയ ദമ്പതികൾ സഞ്ചരിച്ച സ്കൂട്ടറിൽ കെ.എസ്.ആർ.ടി.സി ബസ് ഇടിച്ച് വീട്ടമ്മക്ക് ദാരുണാന്ത്യം. ഭർത്താവിനെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എസ്.എൽ.പുരം വേലിക്കകത്ത് വാടകക്കു താമസിക്കുന്ന സത്യൻ്റെ ഭാര്യ അനിതാകുമാരി (54) ആണ് മരിച്ചത്. ദേശീയ പാതയിൽ മാരാരിക്കുളത്തു വെച്ചായിരുന്നു അപകടം. കെ.എസ്.ആർ.ടി.സി ബസ് തട്ടി സ്കൂട്ടർ മറിഞ്ഞ് അനിതാകുമാരി ബസിനടിയിൽ വീഴുകയും, അരക്കു താഴെ ചക്രം കയറി ഇറങ്ങിയായിരുന്നു മരണം. ഭർത്താവ് സത്യനെ പരിക്കുകളോടെ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ പോസ്റ്റുമാർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് കൈമാറിയ മൃതദേഹം മൂത്ത മകൾ സുജിതയുടെ അമ്പലപ്പുഴ കരൂർ കൂനത്തും പറമ്പ് വീട്ടിൽ സംസ്കാരം നടത്തി.
മക്കൾ: സുജിത, ശോബിത. മരുമകൻ: മനു