വാഴൂർ : ചാമംപതാൽ കന്നുകുഴിയിൽ കാളയുടെ കുത്തേറ്റ് ക്ഷീര കർഷകനായ ഗൃഹനാഥൻ മരിച്ചു. വാഴൂർ ആലുംമൂട്ടിൽ റെജിയാണ് മരിച്ചത്.
വീട്ടിൽ വളർത്തുന്ന കാളയാണ് ആക്രമിച്ചത്. ഇദ്ദേഹത്തിൻ്റെ ഭാര്യയ്ക്കും പരിക്കുണ്ട്.
കാളയുടെ ആക്രമണത്തെ തുടർന്ന് ഉടൻ പൊൻകുന്നത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഭാര്യയുടെ നിലയും ഗുരുതരമാണ്.