ചെറുവള്ളി ദേവീ ക്ഷേത്രത്തിലെ പിടിയാന കുസുമം ചരിഞ്ഞു. പ്രായാധിക്യം മൂലം അവശതയിൽ ആയിരുന്ന ആന ഇന്ന് പുലർച്ചെയാണ് ചരിഞ്ഞത്.



കോട്ടയം ചെറുവള്ളി ദേവീ ക്ഷേത്രത്തിലെ പിടിയാന കുസുമം ചരിഞ്ഞു. പ്രായാധിക്യം മൂലം അവശതയിൽ ആയിരുന്ന ആന ഇന്ന് പുലർച്ചെയാണ് ചരിഞ്ഞത്. കുസുമത്തിന് എൺപതു വയസിൽ ഏറെയേയുണ്ടെന്നാണ് നിഗമനം. തേക്കടിയിൽ സവാരിക്ക് ഉപയോഗിച്ചിരുന്ന ആനയെ 1993ലാണ് ക്ഷേത്രത്തിൽ എത്തിച്ചത്. അന്ന് മുതൽ ക്ഷേത്രം ജീവനക്കാരുടേയും നാട്ടുകാരുടേയും പ്രിയങ്കരിയായിരുന്നു കുസുമം.

അതേസമയം, കുസുമത്തിന് ദേവസ്വം ബോർഡ് ചികിത്സ നിഷേധിക്കുന്നു എന്ന ആരോപണം ഉയർന്നിരുന്നു.
Previous Post Next Post