ഹൃദയാഘാതം മൂലം പ്രവാസി മലയാളി കുവൈത്തിൽ അന്തരിച്ചു.


സാജൻ ജോർജ്
കുവൈത്ത് സിറ്റി;ഹൃദയാഘാതം മൂലം പ്രവാസി മലയാളി കുവൈത്തിൽ അന്തരിച്ചു. തലശേരി സ്വദേശി അബ്ദുൽ കരീം ആണ് മരിച്ചത്. expat 61 വയസായിരുന്നു. ഗ്രാന്റ് ഹൈപ്പർ ഫർവാനിയ ക്യാമ്പ് ബോസ് ആയി ജോലി ചെയ്യുകയായിരുന്നു. വെള്ളിയാഴ്ച പെരുന്നാൾ നമസ്കാരം കഴിഞ്ഞു വന്നശേഷം ഉറങ്ങാൻ കിടന്നതായിരുന്നു. ഉറക്കത്തിൽ ഹൃദയാഘാദം സംഭവിച്ചതാകാമെന്നാണ് സൂചന. പെരിങ്ങാടി കുറ്റി പറമ്പത്ത് പരേതരായ അബ്ദുറഹ്മാന്റെയും, ആയിഷയുടെയും മകനാണ്. ഭാര്യ: തലശ്ശേരി റഹ്മത്ത് മൻസിൽ റുക്സാന. മക്കൾ: ആദിൽ (ഖത്തർ), ഫർഹാന, ആലിയ. മരുമകൾ: ഷാന ഷെറിൻ. മൃതദേഹം പോസ്റ്റുമോർട്ടം നടപടികൾക്കു ശേഷം നാട്ടിലേക്ക് കൊണ്ടുപോകും.
Previous Post Next Post