ഫ്രഞ്ച് പ്രദേശമായ ന്യൂ കാലിഡോണിയയിലെ ലോയൽറ്റി ദ്വീപുകൾക്ക് തെക്കുകിഴക്ക് 7.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം. ഇതിനെ തുടർന്ന് ദക്ഷിണ പസഫിക്കിലെ രാജ്യങ്ങൾക്ക് സുനാമി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. വാനുവാട്ടു, ഫിജി, ന്യൂ കാലിഡോണിയ എന്നിവിടങ്ങളിൽ സുനാമി ഭീഷണിയുണ്ടെന്ന് പസഫിക് സുനാമി മുന്നറിയിപ്പ് കേന്ദ്രം അറിയിച്ചു, ഓസ്‌ട്രേലിയയുടെ കിഴക്കൻ തീരത്ത് ലോർഡ് ഹോവ് ദ്വീപിന് ഭീഷണിയുണ്ടെന്ന് രാജ്യത്തിന്റെ കാലാവസ്ഥാ ബ്യൂറോ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
റിക്ടർ സ്‌കെയിലിൽ 7.7 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പമാണ് ലോയലിറ്റി ദ്വീപിന് സമീപത്തുണ്ടായത്. ഇതിന്റെ പ്രകമ്പനം 10 കിലോമീറ്റർ ദൂരത്തോളം വ്യാപിച്ചതായാണ് യുണൈറ്റഡ് സ്റ്റേറ്റ്സ് ജിയോളജിക്കൽ സർവേയുടെ റിപ്പോർട്ട്.
38 കിലോമീറ്റർ (24 മൈൽ) ആഴത്തിലാണ് ഭൂചലനം ഉണ്ടായതെന്ന് യുണൈറ്റഡ് സ്റ്റേറ്റ്സ് ജിയോളജിക്കൽ സർവേ അറിയിച്ചു. ഭൂകമ്പം തങ്ങളുടെ തീരങ്ങളിൽ എന്തെങ്കിലും സുനാമി ഭീഷണി ഉയർത്തുന്നുണ്ടോയെന്ന് ഇപ്പോഴും വിലയിരുത്തുകയാണെന്ന് ന്യൂസിലൻഡ് അറിയിച്ചു