കണ്ണൂർ: കർണാടക ബിജെപി മുക്തമാക്കിയതിൽ സന്തോഷമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ.
പ്രധാനമന്ത്രി നരേന്ദ്ര മോദി ഉൾപ്പെടെ പ്രചാരണം നടത്തിയിട്ടും ബിജെപിക്ക് കാര്യമുണ്ടായില്ലെന്നും ഭരണവിരുദ്ധ വികാരം കർണാടകയിൽ പ്രതിഫലിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വർഗീയതയോടുളള ശക്തമായ വിയോജിപ്പാണ് ബിജെപിയുടെ പരാജയത്തിന് കാരണമെന്നും കർണാടകയിലെ കോൺഗ്രസ് വിജയത്തെ ദേശീയ തലത്തിൽ അവരുടെ തിരിച്ചുവരവെന്ന് പറയാൻ കഴിയില്ലെന്നും ഗോവിന്ദൻ പ്രസ്താവിച്ചു.