തിരുവനന്തപുരം : തെക്കുകിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിനും തെക്കന്‍ ആന്‍ഡമാന്‍ കടലിനും മുകലില്‍ ന്യൂനമര്‍ദ്ദം രൂപപ്പെട്ടതായി കാലാവസ്ഥാവകുപ്പ്. സീസണിലെ ആദ്യ ന്യൂനമര്‍ദ്ദമാണ്. ന്യൂനമര്‍ദ്ദം ശക്തിയാര്‍ജ്ജിക്കുന്നതായാണ് പ്രവചനം.
ചൊവ്വാഴ്ചയോടെ തീവ്ര ന്യൂനമര്‍ദ്ദവും ബുധനാഴ്ചയോടെ മോഖ ചുഴലിക്കാറ്റായും ഇതുമാറും. മധ്യ കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിലെത്തിയ ശേഷം ദിശ മാറി ബംഗ്ലാദേശ്, മ്യാന്മാര്‍ തീരത്തേയ്ക്ക് നീങ്ങാനാണ് സാധ്യത.
ഇതിന്റെ സ്വാധീനത്തില്‍ സംസ്ഥാനത്ത് അടുത്ത നാലുദിവസം ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയാണ് പ്രവചിക്കുന്നത്. വ്യാഴാഴ്ച വയനാട് ജില്ലയില്‍ മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചു.