പാളങ്ങളിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ കോട്ടയം- കൊല്ലം പാതയിലും ട്രെയിൻ നിയന്ത്രണം. ഈ മാസം 21ന് കൂടുതൽ ട്രെയിനുകൾ മുടങ്ങും. ആലുവ- അങ്കമാലി പാതയിലെ പാലം മാറ്റത്തിനു പുറമെ മാവേലിക്കര- ചെങ്ങന്നൂർ പാതയിലും അറ്റകുറ്റപ്പണി നടത്താൻ റെയിൽവേ തീരുമാനിച്ചതോടെയാണ് കൂടുതൽ ട്രെയിനുകൾ റദ്ദാക്കുന്നതടക്കമുള്ള നടപടികൾ.
കൊച്ചുവേളി ലോകമാന്യതിലക് ഗരീബ്രഥ്, പരശുറാം, രാജ്യറാണി, അമൃത ട്രെയിനുകൾ നേരത്തെ റെയിൽവേ റദ്ദാക്കിയിരുന്നു. ഇതിന് പുറമെ പത്തിലധികം തീവണ്ടികൾ ഭാഗികമായും റദ്ദാക്കിയിരുന്നു. ഈ നിയന്ത്രണങ്ങൾക്ക് പുറമെയാണ് കോട്ടയം- കൊല്ലം പാതയിലും
SEARCH
Citizen Kerala | മലയാളം വാർത്തകൾ | Latest Malayalam News Today | Kerala
Citizen Kerala | മലയാളം വാർത്തകൾ | Latest Malayalam News Today | Kerala
KERALAഞായറാഴ്ച കൂടുതൽ ട്രെയിനുകൾ മുടങ്ങും; യാത്രക്കാർ ശ്രദ്ധിക്കുകPublished 3 hours ago on 19 May 2023By സിറ്റിസൺ കേരള
പാളങ്ങളിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ കോട്ടയം- കൊല്ലം പാതയിലും ട്രെയിൻ നിയന്ത്രണം. ഈ മാസം 21ന് കൂടുതൽ ട്രെയിനുകൾ മുടങ്ങും. ആലുവ- അങ്കമാലി പാതയിലെ പാലം മാറ്റത്തിനു പുറമെ മാവേലിക്കര- ചെങ്ങന്നൂർ പാതയിലും അറ്റകുറ്റപ്പണി നടത്താൻ റെയിൽവേ തീരുമാനിച്ചതോടെയാണ് കൂടുതൽ ട്രെയിനുകൾ റദ്ദാക്കുന്നതടക്കമുള്ള നടപടികൾ.
കൊച്ചുവേളി ലോകമാന്യതിലക് ഗരീബ്രഥ്, പരശുറാം, രാജ്യറാണി, അമൃത ട്രെയിനുകൾ നേരത്തെ റെയിൽവേ റദ്ദാക്കിയിരുന്നു. ഇതിന് പുറമെ പത്തിലധികം തീവണ്ടികൾ ഭാഗികമായും റദ്ദാക്കിയിരുന്നു. ഈ നിയന്ത്രണങ്ങൾക്ക് പുറമെയാണ് കോട്ടയം- കൊല്ലം പാതയിലും നിയന്ത്രണം ഏർപ്പെടുത്തുന്നത്.
കൊല്ലം- എറണാകുളം മെമു (06768-06778) ഇരുവശത്തേയ്ക്കും എറണാകുളം- കൊല്ലം മെമു (06441), കായംകുളം- എറണാകുളം മെമു (16310), എറണാകുളം – കായംകുളം മെമു (16309), കൊല്ലം- കോട്ടയം സ്പെഷ്യൽ (06786), എറണാകുളം- കൊല്ലം (6769), കോട്ടയം- കൊല്ലം മെമു (6785), കായംകുളം- എറണാകുളം എക്സ്പ്രസ് (06450), എറണാകുളം- ആലപ്പുഴ മെമു (06015), ആലപ്പുഴ- എറണാകുളം എക്സ്പ്രസ് (06452) എന്നിവയാണ് 21-ന് റദ്ദാക്കിയത്.
നാഗർകോവിൽ- കോട്ടയം (16366) 21ന് കൊല്ലത്ത് യാത്ര അവസാനിപ്പിക്കും. തിരുവനന്തപുരം – സെക്കന്തരാബാദ് ശബരി, കേരള എക്സ്പ്രസ് (12625), കന്യാകുമാരി- ബംഗളൂരു (16525), കണ്ണൂർ ജനശതാബ്ദി (12082), തിരുവനന്തപുരം സെൻട്രൽ- ചെന്നൈ മെയിൽ (12624), നാഗർകോവിൽ- ഷാലിമാർ (12659), തിരുവനന്തപുരം സെൻട്രൽ- ചെന്നൈ സൂപ്പർഫാസ്റ്റ് (12696), തിരുവനന്തപുരം- എറണാകുളം (16304) വഞ്ചിനാട്, പുനലൂർ- ഗുരുവായൂർ (16327) എന്നിവ ആലപ്പുഴ പാതയിലൂടെ തിരിച്ചുവിടും. ഇവയ്ക്ക് ഹരിപ്പാട്, അമ്പലപ്പുഴ, ആലപ്പുഴ, ചേർത്തല, എറണാകുളം എന്നിവിടങ്ങളിൽ സ്റ്റോപ്പുകളുണ്ടാകും.