ഉപരാഷ്ട്രപതി ഇന്ന് തിരുവനന്തപുരത്ത്; ശ്രീപത്മനാഭസ്വാമി ക്ഷേത്രം സന്ദർശിക്കും, മുഖ്യമന്ത്രി വിരുന്നൊരുക്കും


 

 തിരുവനന്തപുരം : രണ്ടുദിവസത്തെ കേരളസന്ദർശനത്തിനായി ഉപരാഷ്ട്രപതി ജഗ്‌ദീപ് ധൻകർ ഇന്ന് തിരുവനന്തപുരത്തെത്തും. പത്നി സുദേഷ് ധൻകറും ഒപ്പമുണ്ടാകും. 4.40-ന് വിമാനത്താവളത്തിലെത്തുന്ന ഉപരാഷ്ട്രപതി ഗാർഡ് ഓഫ് ഓണർ സ്വീകരിച്ചശേഷം അഞ്ചുമണിക്ക് ശ്രീപത്മനാഭസ്വാമി ക്ഷേത്രം സന്ദർശിക്കും.അവിടെനിന്നു രാജ്ഭവനിലേക്കു പുറപ്പെടുന്ന ഉപരാഷ്ട്രപതി രാത്രി അവിടെ തങ്ങും.

22നു രാവിലെ ഒമ്പതിന് ക്ലിഫ് ഹൗസിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഒരുക്കുന്ന വിരുന്നിൽ പങ്കെടുക്കും. 10.30ന് നിയമസഭ ആർ. ശങ്കരനാരായണൻ തമ്പി മെമ്പേഴ്സ് ലോഞ്ചിൽ നിയമസഭാ മന്ദിരത്തിന്റെ രജതജൂബിലി ഉദ്ഘാടനം ചെയ്യും.

12-ന് കണ്ണൂരിലേക്കു പോകുന്ന അദ്ദേഹം തന്റെ അധ്യാപികയായിരുന്ന കണ്ണൂർ താഴെ ചമ്പാടുള്ള രത്നാ നായരെ സന്ദർശിക്കും. ശേഷം, ഏഴിമല നാവിക അക്കാദമിയും സന്ദർശിക്കും.


Previous Post Next Post