മണ്ണാർക്കാട്: കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് അസിസ്റ്റന്റ് വിജിലൻസ് പിടിയിൽ. പാലക്കയം വില്ലേജ് ഓഫീസ് ജീവനക്കരനായ സുരേഷ് കുമാർ ആണ് പിടിയിലായത്. ലൊക്കേഷൻ സർട്ടിഫിക്കറ്റിന് 2500 രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് സുരേഷ് കുമാർ പിടിയിലായത്. സുരേഷിൻ്റെ കാറിൽ വെച്ചാണ് കൈക്കൂലി നൽകിയത്. ഇയാൾ മണ്ണാർക്കാട് വെച്ചാണ് പിടിയിലായത്. മഞ്ചേരി സ്വദേശിയുടെ പരാതിയിലാണ് അറസ്റ്റ് ചെയ്തത്.