താനൂർ ദുരന്തശേഷം ഒളിവിലായിരുന്ന ബോട്ടുടമ നാസർ പിടിയിൽ, അറസ്റ്റ് ചെയ്തത് കോഴിക്കോട് നിന്ന്

മലപ്പുറം: മലപ്പുറം താനൂരിൽ 22 പേരുടെ മരണത്തിനിടയാക്കിയ 'അറ്റ്ലാന്റിക്' ബോട്ടിന്റെ ഉടമ നാസർ അറസ്റ്റിൽ. അപകടത്തിന് പിന്നാലെ ഒളിവിൽ പോയ ഇയാളെ താനൂരിൽനിന്നാണ് കസ്റ്റഡിയിലെടുത്തത്.
നാസറിന്റെ കാർ കൊച്ചി പോലീസ് നേരത്തെ കസ്റ്റഡിയിലെടുത്തിരുന്നു. നാസറിന്റെ സഹോദരൻ സലാം, സഹോദരന്റെ മകൻ, അയൽവാസി മുഹമ്മദ് ഷാഫി എന്നിവരേയും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

കൊച്ചിയിൽ അഭിഭാഷകനെ കാണാനെത്തിയപ്പോഴാണ് ഇവർ പോലീസിന്റെ പിടിയിലാകുന്നത്. ഹൈക്കോടതിയിൽനിന്ന് ജാമ്യം തേടാനുള്ള നീക്കത്തിന്റെ ഭാഗമായാണ് ഇവർ കൊച്ചിയിൽ എത്തിയത്.
ഞായറാഴ്ച രാത്രി മുതൽ ഒളിവിൽ പോയ നാസറിനെ കണ്ടെത്താൻ മൊബൈൽ ഫോൺ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലായിരുന്നു പോലീസ്. ടവർ ലൊക്കേഷൻ പരിശോധിച്ചപ്പോഴാണ് കൊച്ചിയിലുണ്ടെന്ന വിവരം ലഭിച്ചത്. അതിന്റെ അടിസ്ഥാനത്തിൽ കൊച്ചി സിറ്റി പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഇയാളുടെ കാർ കണ്ടെത്തുന്നത്. കാറിനുള്ളിൽനിന്ന് നാസറിന്റെ ഫോണും കണ്ടെടുത്തു
Previous Post Next Post