മൂന്നാം മുന്നണിക്ക് സാധ്യതയില്ലെന്ന് ഒഡീഷ മുഖ്യമന്ത്രി നവീന്‍ പട്‌നായിക്



 ന്യൂഡല്‍ഹി ; ബിജെപിക്കെതിരെ രാജ്യത്ത് മൂന്നാം മുന്നണിക്ക് സാധ്യതയില്ലെന്ന് ഒഡീഷ മുഖ്യമന്ത്രി നവീന്‍ പട്‌നായിക്. പ്രധാമന്ത്രി നരേന്ദ്രമോദിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് നവീന്‍ പട്‌നായിക്കിന്റെ പ്രതികരണം. ബിജെപിക്കെതിരെ ദേശീയതലത്തില്‍ പ്രതിപക്ഷ ഐക്യം ഉണ്ടാക്കുന്നതിനായി നിതീഷ് കുമാര്‍ ശ്രമിക്കുന്നതിനിടെയാണ് പട്‌നായിക്കിന്റെ പ്രതികരണമെന്നതും ശ്രദ്ധേയമാണ്.

ബിജെഡിക്ക് സ്വന്തമായ തീരുമാനങ്ങളുണ്ട്. എപ്പോഴും തനിച്ച് മത്സരിക്കുന്നതാണ് പാര്‍ട്ടിയുടെ രീതിയെന്നും അദ്ദേഹം പറഞ്ഞു. ഡല്‍ഹിയില്‍ വച്ച് മറ്റ് രാഷ്ട്രീയ പാര്‍ട്ടികളുമായി കൂടിക്കാഴ്ച നടത്താന്‍ തനിക്ക് പദ്ധതിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഭുവനേശ്വറില്‍ നിന്ന് അന്താരാഷ്ട്ര വിമാനത്താവളം പുരിയിലേക്ക് മാറ്റുന്നതിനെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നതിനായാണ് പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയതെന്ന് മുഖ്യമന്ത്രി പറഞ്ഞു.
Previous Post Next Post