തിരുവനന്തപുരത്ത് കുട്ടികളെ തട്ടിക്കൊണ്ടുപോകാൻ ശ്രമം എന്ന സംശയം. നാട്ടുകാർ ഇതര സംസ്ഥനക്കാരനെ ഓടിച്ചിട്ട് പിടികൂടി പൊലീസിന് കൈമാറി. ശനിയാഴ്ച വൈകുന്നേരം നാല് മുപ്പത്തോടെ കാട്ടാക്കട കുറ്റിച്ചൽ ആണ് സംഭവം. ഇവിടെ സ്വകാര്യ ഓഡിറ്റോറിയത്തിൽ വിവാഹത്തിന് പങ്കെടുക്കാൻ എത്തിയ കുട്ടികൾ ഓഡിറ്റോറിയതതിന് പുറത്തു കളിച്ചു കൊണ്ട് നിൽക്കുകയും ഇയാള് കുട്ടികൾക്ക് ചോക്ലേറ്റ് ബാർ നൽകി പുറത്തേക്ക് കൂട്ടി കൊണ്ട് പോകാൻ തുടങ്ങുകയും ചെയ്തു.
ഈ സമയം കുട്ടികളുടെ അടുത്ത് ഇയാളെ കണ്ട് സംശയം തോന്നിയ ആൾ ഇയാളെ തടയാൻ ശ്രമിക്കവേ ഇയാള് ആഡിറ്റോറിയം വിട്ട് ഓടി രക്ഷപ്പെടാൻ ശ്രമിച്ചു എന്നാല് വിവാഹത്തിന് എത്തിയ ചിലരും നാട്ടുകാരും ഇയാളെ പിന്നാലെ ഓടി പിടികൂടി തടഞ്ഞു വച്ചു ചോദ്യം ചെയ്തു എങ്കിലും ഇയാള് ഒന്നും മിണ്ടാൻ കൂട്ടാക്കിയില്ല. പരിശോധനയിൽ ഇയാളിൽ നിന്നും ഒരു കവർ കോപ്പിക്കോ മിഠായി കണ്ടെത്തി.