ഇടുക്കി: അടിമാലിക്ക് സമീപം ചീയപ്പാറയിൽ കാർ കൊക്കയിലേക്ക് മറിഞ്ഞു. കാറിൽ യാത്ര ചെയ്തിരുന്ന നാലു പേർക്ക് പരിക്കേറ്റു. അടിമാലി പൊളിഞ്ഞപാലം സ്വദേശികളായ അബ്ദുൾ ഖാദർ, ഭാര്യ റജീന, അയൽവാസികളായ ബിജു, ലാലി എന്നിവർക്കാണ് പരിക്കേറ്റത്. ചീയപ്പാറ വെള്ളച്ചാട്ടത്തിന് സമീപത്താണ് അപകടം നടന്നത്. കൊച്ചി നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ നിന്നും മടങ്ങി വരുംവഴിയാണ് അടിമാലിയിൽ വെച്ച് അപകടമുണ്ടായത്. റോഡിൽ നിന്നും 150 അടിയോളം താഴ്ചയിലേക്കാണ് കാർ വീണത്. അടിമാലിയിൽ നിന്നും അഗ്നിശമന സേനയെത്തി വടം കെട്ടിയാണ് അപകടത്തിൽ പെട്ടവരെ റോഡിലേക്ക് എത്തിച്ചത്. ആരുടെയും പരിക്ക് ഗുരുതരമല്ല.
അടിമാലിക്ക് സമീപം ചീയപ്പാറയിൽ കാർ കൊക്കയിലേക്ക് മറിഞ്ഞു. കാറിൽ യാത്ര ചെയ്തിരുന്ന നാലു പേർക്ക് പരിക്കേറ്റു.
Jowan Madhumala
0
Tags
Top Stories