തലസ്ഥാനത്ത് വൻ ലഹരിവേട്ട.. 100 കിലോയിലധികം കഞ്ചാവ് പിടികൂടി


തിരുവനന്തപുരത്ത് വൻ ലഹരിവേട്ട. പള്ളിത്തുറയിൽ കാറിൽ കൊണ്ടുവന്ന 100 കിലോയിലധികം കഞ്ചാവ് പിടികൂടി. സംഭവത്തിൽ കഠിനകുളം സ്വദേശിയായ ജോഷോ, വലിയവേളി സ്വദേശികളായ കാർലോസ്, ഷിബു, അനു എന്നിവരെ എക്‌സൈസ് അറസ്റ്റ് ചെയ്തു. ഇന്ന് വൈകുന്നേരമാണ് ലഹരിമാഫിയ സംഘം പിടിയിലാകുന്നത്. എക്‌സൈസ് എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡിന് കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു മിന്നൽ പരിശോധന. പള്ളിത്തുറയിലെ വീട് കേന്ദ്രീകരിച്ച് ലഹരിമാഫിയ പ്രവർത്തനം നടത്തുന്നുണ്ടെന്ന വിവരത്തെ തുടർന്ന് അന്വേഷണസംഘം ഇവിടെ കാത്തു നിൽക്കെയാണ് പ്രതികൾ കഞ്ചാവുമായി എത്തിയത്. ഈ സമയം തന്നെ പ്രതികളെ എക്‌സൈസ് അറസ്റ്റ് ചെയ്യുകയായിരുന്നു.
Previous Post Next Post