കണ്ണൂര്‍: കണ്ണൂര്‍ ശ്രീകണ്ഠാപുരത്ത് എംഡിഎംഎയുമായി രണ്ടുപേര്‍ പിടിയിലായി. കോട്ടൂര്‍ സ്വദേശികളായ മുഹമ്മദ് സഹല്‍, സാജു എന്നിവരാണ് പിടിയിലായത്.
14.06 ഗ്രാം എംഡിഎംഎയാണ് ഇവരില്‍ നിന്ന് പിടിച്ചെടുത്തത്.
ബംഗലൂരുവില്‍ നിന്നും കാറില്‍ വരികയായി രുന്നു ഇവര്‍. പൊലീസ് നടത്തിയ വാഹന പരിശോധനയിലാണ് മയക്കുമരുന്ന് കണ്ടെടുത്തത്. ഇവരെ വിശദമായി ചോദ്യം ചെയ്തുവരികയാണെന്ന് പൊലീസ് അറിയിച്ചു.