കോയമ്പത്തൂരില്‍ മലയാളി വിദ്യാര്‍ഥിനി മരിച്ച നിലയില്‍; ഒപ്പം താമസിക്കുന്നവര്‍ക്ക് പങ്കെന്ന് കുടുംബം

കോയമ്പത്തൂരില്‍ മലയാളി വിദ്യാര്‍ഥിനിയെ താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി. നീണ്ടകര അമ്പലത്തിന്‍ പടിഞ്ഞാറ്റതില്‍ പരേതനായ ഔസേപ്പിന്റെയും വിമല റാണിയുടെയും മകള്‍ ആന്‍ഫി (19) ആണു മരിച്ചത്. സംഭവത്തില്‍ ദുരൂഹത ആരോപിച്ച് കുടുംബം രംഗത്തെത്തി.

ഇന്നലെ രാവിലെയാണ് സതി മെയിന്‍ റോഡിലെ എസ്എന്‍എസ് നഴ്‌സിങ് കോളജിലെ ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിയായ ആന്‍ഫിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്. മലയാളികളായ സഹപാഠികള്‍ക്കൊപ്പം താമസിക്കുന്നിടത്ത് തര്‍ക്കം ഉണ്ടായതായും തുടര്‍ന്ന് നാട്ടിലേക്ക് ട്രെയിന്‍ കയറിയ ആന്‍ഫിയെ അനുനയിപ്പിച്ചു തിരികെ വരുത്തിയതായും സൂചനയുണ്ട്. അടുത്ത ദിവസം മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.  സംഭവത്തിനു പിന്നില്‍ ഒപ്പം താമസിക്കുന്ന മലയാളി വിദ്യാര്‍ഥിനികള്‍ക്ക് പങ്കുണ്ടെന്നാണ് പരാതി.

ഒപ്പം താമസിക്കുന്നവരില്‍ ചിലര്‍ കോയമ്പത്തൂരിലെ വീട്ടിലേക്ക് ആണ്‍സുഹൃത്തുക്കളെ ക്ഷണിക്കുന്നത് ആന്‍ഫി ചോദ്യം ചെയ്തതായി പൊലീസിനു വിവരം ലഭിച്ചു. ഒപ്പം താമസിച്ചിരുന്നവരുടെ ബന്ധുക്കളെ വിവരം അറിയിച്ചതിലും വിരോധമുണ്ടായിരുതയാണ് സൂചന. ബന്ധുക്കള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കോവില്‍പ്പെട്ടി പൊലീസ് കേസെടുത്തിട്ടുണ്ട്.

Previous Post Next Post