സംസ്കാര ചടങ്ങിനിടയിൽ യുവതിയുടെ പാതി വെന്ത മൃതദേഹം ഭക്ഷിച്ച്‌ മദ്യപര്‍ !


സംസ്കാര ചടങ്ങിനിടയിൽ യുവതിയുടെ പാതി വെന്ത മൃതദേഹം ഭക്ഷിച്ച്‌ മദ്യപര്‍. രോഗം ബാധിച്ച്‌ ആശുപത്രിയില്‍ ചികിത്സയിൽ കഴിയുന്നതിനിടയിലാണ് യുവതിയുടെ മരണം. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മൃതദേഹം ശ്‌മശാനത്തില്‍ സംസ്കരിക്കുന്നതിനിടെ രണ്ടു മദ്യപര്‍ പാതിവെന്ത ശരീരത്തിന്റെ ഒരു ഭാഗം മൂന്നു കഷ്‍ണങ്ങളാക്കി. തുടര്‍ന്ന് ഒരു കഷ്ണം അവര്‍ കയ്യില്‍ വയ്ക്കുകയും മറ്റുള്ളവ തീയിലേക്ക് ഇടുകയും ചെയ്തെന്ന് മധുസ്മിതയുടെ ബന്ധുക്കള്‍ പറഞ്ഞു.
ഇതു ചോദ്യം ചെയ്‌തപ്പോള്‍ മന്ത്രവാദത്തെ കുറിച്ച്‌ നിങ്ങള്‍ക്ക് ഒന്നും അറിയില്ലെന്ന് പറഞ്ഞു ഭീഷണിപ്പെടുത്തിയതായും എതിര്‍ത്തിട്ടും ബലമായി അവര്‍ മാംസം ഭക്ഷിച്ചെന്നും ബന്ധുക്കള്‍ ആരോപിച്ചു. തുടര്‍ന്ന് പ്രദേശവാസികള്‍ ഇവരെ മര്‍ദ്ദിക്കുകയും പൊലീസില്‍ വിവരമറിയിക്കുകയുമായിരുന്നു. ചോദ്യം ചെയ്യലില്‍ മദ്യലഹരിയിലാണ് തങ്ങള്‍ ഇത്തരം പ്രവൃത്തി ചെയ്‌തതെന്നാണ് പ്രതികള്‍ പോലീസിനോട് പറഞ്ഞത്. ഒഡീഷയിലെ മയൂര്‍ബഞ്ചില്‍ നടന്ന സംഭവത്തില്‍ സുന്ദര്‍ മോഹൻ സിങ്(58), നരേന്ദ്ര സിങ്(25) എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്‌തു.

Previous Post Next Post