ഓട്ടോയും സ്കൂട്ടറും കൂട്ടിയിടിച്ചു; ഓട്ടോ ഡ്രൈവറും സ്കൂട്ടർ യാത്രികയും മരിച്ചു


മാവേലിക്കര∙ ഓട്ടോറിക്ഷയും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ടു മരണം. ഓട്ടോറിക്ഷ ഡ്രൈവർ ചെന്നിത്തല സ്വദേശി ഹരീന്ദ്രൻ, സ്കൂട്ടർ ഓടിച്ചിരുന്ന കുറത്തികാട് പാലാഴി വീട്ടിൽ ആതിര അജയൻ (23) എന്നിവരാണ് മരിച്ചത്. ഹരീന്ദ്രന്റെ മൃതദേഹം മാവേലിക്കര ജില്ലാ ആശുപത്രിയിലും ആതിരയുടെ മൃതദേഹം ആലപ്പുഴ മെഡിക്കൽ കോളജിലുമാണുള്ളത്.

ഇന്നു വൈകിട്ട് മൂന്നോടെ മാവേലിക്കര പ്രായിക്കര പാലത്തിലായിരുന്നു അപകടം. ഓട്ടോ ഡ്രൈവറായ ഹരീന്ദ്രൻ സംഭവസ്ഥലത്തു തന്നെ മരിച്ചു. ഗുരുതരമായി പരുക്കേറ്റ ആതിര ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിലാണ് മരിച്ചത്.
Previous Post Next Post